അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും; ആവേശത്തോടെ ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും.നടന്‍ അജ്മല്‍ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഈ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് നിര്‍മ്മിക്കുന്നത്. സപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ബ്രോ ഡാഡിക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നെട്രിക്കണ്‍ എന്ന സിനിമക്ക് പിന്നാലെ അഭിനയിക്കുന്ന സിനിമയാണ് ഗോള്‍ഡ് എന്നും അജ്മല്‍.

ഇതാദ്യമായാണ് പൃഥ്വിരാജും നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നത്. അതേസമയം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകനില്‍ നിന്നോ നിര്‍മ്മാതാവില്‍ നിന്നോ പുറത്തുവന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here