കോണ്‍ഗ്രസിലെ ഇന്നത്തെ അച്ചടക്ക നടപടികളെ വാഴ്ത്തുന്ന കെ മുരളീധരനെ പഴയ കാലമോര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. മുരളീധരന്‍റെ പഴയ ആഹ്വാനങ്ങളും ഇന്നത്തെ നിലപാടുകളും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വൈരുധ്യക്കാഴ്ചയാകുന്നു.
90കളുടെ തുടക്കത്തില്‍ കരുണാകരന്‍- ആന്‍റണി ഗ്രൂപ്പുകളായി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം കത്തിനില്‍ക്കുന്ന സമയം. അന്ന്, കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണമെന്നായിരുന്നു എ.കെ ആന്‍റണിയെ ലക്ഷ്യമിട്ടുള്ള കെ മുരളീധരന്‍റെ ആഹ്വാനം. ഈ പ്രസ്താവനയെ ചൊല്ലി വലിയ ഒച്ചപ്പാടുണ്ടായെങ്കിലും മുരളീധരനെതിരെ ഹൈക്കമാന്‍ഡ് നടപടിയുണ്ടായില്ല.
ഒരു പതിറ്റാണ്ടിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെതിരെയായിരുന്നു മുരളീധരന്‍റെ മാന്യത വിട്ട പരിഹാസം.
ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുധാകരനും വി.ഡി സതീശനുമെതിരെ പ്രസ്താവന നടത്തിയ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കണമെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രസ്താവന. എന്നാല്‍, ഉണ്ണിത്താന്‍ മുമ്പ് മുരളിക്കെതിരെ നടത്തിയ ഈ പ്രസ്താവന കേരളം മറന്നിട്ടുണ്ടാകില്ല.
ഈ പ്രസ്താവനയ്ക്കെതിരെ ഇന്ദിരാ ഭവന് മുന്നില്‍ ഉണ്ണിത്താന് മര്‍ദ്ദനമേറ്റതും ചരിത്രം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി മുരളീധരനും ഉണ്ണിത്താനും സുധാകര- സതീശ പക്ഷത്തോടൊപ്പം കൈകോര്‍ക്കുന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വൈരുധ്യക്കാഴ്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.