റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്

ഫുഡ്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എപ്പോഴും എന്റെ മനസ്സില്‍ ഒരു പ്രത്യേക ഇടമുണ്ട്’ ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാല്‍ നിറഞ്ഞ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ മത്സരിക്കാനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റൊണാള്‍ഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഒരു സ്‌പോര്‍ട്‌സ് ടീമിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗണ്‍സ്‌മെന്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണല്‍ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്.

ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പന്‍ അലയൊലികളാണ് ഉയര്‍ത്തിയത്. ലോകമെമ്പാടും വിവിധ മേഖലകളിലുള്ള സെലബ്രറ്റികള്‍ താരത്തിന്റെ മടങ്ങിവരവില്‍ സന്തോഷം അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വമ്പന്‍ കുതിപ്പുണ്ടായി. ബാഴ്‌സലോണയില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസി പിഎസ്ജിയിലെത്തിയപ്പോള്‍ ഉണ്ടായ ആവേശമാണ് ക്രിസ്ത്യാനോയുടെ മടങ്ങിവരവില്‍ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News