കൊച്ചി മെട്രോ എം ഡിയായി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡിയായി മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു. കലൂരിലെ കെ എം ആര്‍ എല്‍ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

മൂന്നു വര്‍ഷത്തേക്കാണ് ബെഹ്റയുടെ നിയമനം. അല്‍കേഷ് കുമാര്‍ ശര്‍മ ചുമതല ഒഴിഞ്ഞതു മുതല്‍ മെട്രോയ്ക്ക് സ്ഥിരം എം ഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ തിരുവനന്തപുരത്തു വച്ച് ജ്യോതിലാല്‍ ബെഹ്റയ്ക്കു ചുമതല കൈമാറിയിരുന്നു.

കൊച്ചി മെട്രോയുടെ ആറാമത് എം ഡിയാണു ബെഹ്റ. എം ഡിയായി രണ്ടാഴ്ച മുന്‍പ് സര്‍ക്കാര്‍ അദ്ദേഹത്തെ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News