ADVERTISEMENT
ദുബായിൽ സന്ദർശന വിസയിൽ എത്താൻ ജി ഡി ആർ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് 48 മണിക്കൂറിനുള്ളിലെ ആർടിപിസി പരിശോധനയിൽ നെഗറ്റീവ്, വിമാനത്താവളത്തിൽ നിന്നുള്ള ആർ ടി പി സി ആർ പരിശോധനയിൽ നെഗറ്റീവ് എന്നീ സാക്ഷ്യപത്രങ്ങൾ ഉണ്ടെങ്കിൽ ദുബായിലേക്ക് വരാം.
എമിറേറ്റ്സ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ സന്ദർശക വിസ നല്കാൻ ആരംഭിച്ചിട്ടുണ്ട്.എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശക വിസ ലഭ്യമാണ്.
തൊഴിൽ , ഹ്രസ്യ സന്ദർശനം അല്ലെങ്കിൽ ദീർഘകാല താമസം , ഒന്നിലേറെ തവണ സന്ദർശനം തുടങ്ങി എല്ലാ വിസകളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.