തമ്മിലടിയ്ക്കൊപ്പം കോണ്‍ഗ്രസിന് തലവേദനയായി ഘടകകക്ഷികളുടെ സമ്മര്‍ദ്ദവും

തമ്മിലടിയ്ക്കൊപ്പം കോൺഗ്രസിന് തലവേദനയായി ഘടകകക്ഷികളുടെ സമ്മർദ്ദവും. മുന്നണിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ആർഎസ്പി. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന് കുറ്റപ്പെടുത്തി ഷിബു ബേബി ജോൺ. കോൺഗ്രസിലെ പ്രതിസന്ധിയിൽ ഘടകകക്ഷികളിൽ ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമെന്ന് കെ.സുധാകരൻ. ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ചയ്ക്കു തയ്യാറാണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വി.ഡി.സതീശൻ.

കോൺഗ്രസിനുള്ളിൽ പരിഹരിക്കാനാവാത്ത ചേരിപ്പോരും പൊട്ടിത്തെറിയും. ഇതിനിടയിൽ മുന്നണി വിടാൻ ഒരുങ്ങി ഘടക കക്ഷികൾ. അതൃപ്തി പരസ്യമാക്കി നേതാക്കൾ.പ്രതിസന്ധിയിൽ ഉലയുകയാണ് കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഷിബു ബേബി ജോൺ മുന്നണിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങൾ യുഡിഎഫിനെയും ബാധിച്ചൂവെന്ന് സമ്മതിക്കുന്നതായിരുന്നു കെ.സുധാകരന്റെ ആർ.എസ്.പി വിഷയത്തിലെ പ്രതികരണം. എന്നാൽ ആർഎസ്പി അടക്കമുള്ള ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ചയ്ക്കു തയ്യാറാണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പാർട്ടിയിലെ പ്രശ്‌നങ്ങൾ താത്കാലികമാണെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നും ഘടകകക്ഷികളെ ബോധ്യപ്പെടുത്തുക എന്നതാണ് കോൺഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News