സാംസ്‌കാരിക സര്‍വകലാശാല ആലോചനയില്‍: മന്ത്രി സജി ചെറിയാന്‍

കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളെ സംയോജിപ്പിച്ച് കലാമണ്ഡലം ആസ്ഥാനമാക്കി സാംസ്‌കാരിക സര്‍വകലാശാല രൂപീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കലാമണ്ഡലത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കണം. സംസ്ഥാനത്ത് സാംസ്‌കാരിക നയം രൂപീകരിക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്ധവിശ്വാസങ്ങളും വര്‍ഗീയതയും മതഭീകരതയും പടികടത്തി മനുഷ്യനന്മകള്‍ ഉയര്‍ത്തിപിടിക്കുന്നതാകും സാംസ്‌കാരിക നയമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലം വഴിയുള്ള സംസ്ഥാന കലാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ദൈവത്തിന്റെ പേരില്‍ വെടിയുതിര്‍ക്കുന്നവരുടെ എണ്ണം ഏറി വരുന്നു. ഈ കാലഘട്ടത്തില്‍ മനുഷ്യചിന്തകളെ കലാപരഹിതമാക്കാനാനുള്ള ഉപകരണമാക്കി കല മാറേണ്ടതുണ്ട്. തനത് സംസ്‌കാരത്തിനൊപ്പം മതാതീത, മാനവീകതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയണം.

ഈ കൊവിഡ് കാലത്ത് കലകള്‍ ഉണരുന്നില്ല. കലകള്‍ അന്യം നിന്നു പോവാതിരിക്കാനും കലാകാരന്മാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മഴമിഴി എന്ന പേരില്‍ ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഈ മാസം 28 മുതല്‍ തുടങ്ങിയ പരിപാടി നവംബര്‍ ഒന്നുവരെയുണ്ട്.

കേരളത്തിലെ കലാരൂപങ്ങള്‍ ചിത്രീകരിച്ച് ഫേസ്ബുക്ക് പേജ് വഴി സംപ്രേക്ഷണം ചെയ്യുകയാണ്. 3500 ഓളം കലാകാരന്മാര്‍ക്ക് ഇതുവഴി നേരിട്ട് ധനസഹായം ലഭിക്കുന്നത്. മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News