കൊവിഡ് പ്രതിരോധം; ചാലക്കുടിയില്‍ അവലോകനയോഗം ചേര്‍ന്നു

ചാലക്കുടിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സനീഷ് കുമാര്‍ ജോസഫ് എം എല്‍ എയുടെ അധ്യക്ഷതയില്‍അടിയന്തര അവലോകന യോഗം ചേര്‍ന്നു. കൊവിഡ് വാക്‌സിനേഷന്റെ ലഭ്യതയും വിതരണവും കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

പഞ്ചായത്ത് തലങ്ങളില്‍ നടത്തുന്ന ഡി സി സികളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെയുംകോളനികള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സിനേഷന്‍ വിതരണത്തിന്റെയും അടിയന്തര പ്രാധാന്യം യോഗംചര്‍ച്ച ചെയ്തു. മാര്‍ക്കറ്റുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ഊര്‍ജിതപ്പെടുത്താനും യോഗത്തില്‍ ധാരണയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു മഠത്തില്‍, നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡെന്നി വര്‍ഗീസ്,അമ്പിളി സോമന്‍, മായ ശിവദാസ്, കെ കെ റിജേഷ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News