ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് 1.2 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ജ്യോതിക

എല്ലാ ഭാഷകളിലേയും ആരാധകര്‍ ഒരുപോലെ സ്വീകരിച്ച നടിയാണ് ജ്യോതിക. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ജ്യോതികയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ടെടുത്തിരിക്കുകയാണ്.

എന്നാല്‍ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ ഒറ്റദിവസം കൊണ്ട് 1.2 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ കശ്മീര്‍ യാത്രയില്‍ നിന്നുള്ള ഒരു ചിത്രമാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മുപ്പത്തിയാറ് വയതനിലെ എന്ന ചിത്രത്തിലൂടൊണ് ജ്യോതിക വലിയൊരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായത്. നടന്‍ സൂര്യ, 2ഡി എന്റര്‍ടെയിന്‍മെന്റ്, ബൃദ്ധ ശിവകുമാര്‍, സൂര്യ എന്നിവരെയാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

View this post on Instagram

A post shared by Jyotika (@jyotika)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News