ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിമിനെ നിയമിച്ചു. കേരള ഹൈക്കോടതി റിട്ട. ജഡ്ജിയാണ്. 1983 – ലാണ് അബ്ദുള്‍ റഹിം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ഗവ. പ്ലീഡറും സീനിയര്‍ ഗവ. പ്ലീഡറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശിയാണ്. സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പി കെ ആലിപ്പിള്ളയുടെയും കുഞ്ഞുബീപാത്തുവിന്റെയും മകനാണ്.

വെങ്ങോല ശാലേം സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കാലടി ശ്രീശങ്കര കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമൂഹിക – സാംസ്‌കാരിക സംഘടനകളിലും ട്രേഡ് യൂണിയന്‍ രംഗത്തുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രിബ്യൂണലിലെ രണ്ട് ജുഡീഷ്യല്‍ അംഗങ്ങളുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നെങ്കിലും, ചെയര്‍മാനെ നിയമിക്കാത്തതിനാല്‍ അംഗങ്ങളുടെ നിയമന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here