വണ്ണം കുറയ്ക്കാന്‍ രാത്രിയില്‍ കഴിക്കാം സ്‌പെഷ്യല്‍ ഉപ്പുമാവ്

വണ്ണം കുറയ്ക്കാനായി രാത്രിയില്‍ പട്ടികണികിടക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒന്നെങ്കില്‍ രാത്രിയില്‍ ഒന്നും കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ജ്യൂസുകള്‍ ഒക്കെ കുടിച്ചുമാണ് പലരും ഡയറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്.

അത്തരക്കാര്‍ക്ക് ഇനി സന്തോഷിക്കാം. കാരണം വണ്ണം കുറയ്ക്കാനായി രാത്രിയില്‍ കഴിക്കാവുന്ന ഒരു സ്‌പെഷ്യല്‍ ഉപ്പുമാവാണ് ഇവിടെ പറയുന്നത്.

ഓട്‌സ് കൊണ്ടുള്ള ഒരു ഉപ്പുമാവാണ് നിങ്ങള്‍ക്കുവേണ്ടി പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറുന്ന ഓട്‌സ് ഉപ്പുമാവ് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ?

ചേരുവകൾ:

•  ഓട്സ് – 1 കപ്പ്

•  എണ്ണ – 1 ടേബിള്‍ സ്പൂണ്‍

•  അണ്ടിപ്പരിപ്പ് – കുറച്ച്

•  ഉണക്ക മുന്തിരി – കുറച്ച്

•  കടുക് – 1/4 ടീസ്പൂണ്‍

•  സവാള  അരിഞ്ഞത് – പകുതി

•  പച്ചമുളക് : 2

•  ഇഞ്ചി – 1/2 ഇഞ്ച് വലിപ്പത്തില്‍

•  കറിവേപ്പില – കുറച്ച്

•  ബീന്‍സ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍

•  കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍

•  വെള്ളം – 1/2 കപ്പ്

•  ഉപ്പ് – ആവശ്യത്തിന്

•  തേങ്ങ ചിരകിയത് – 1/2 കപ്പ്

തയാറാക്കുന്ന വിധം: 

•   ഓട്സ് 5 മിനിറ്റ് ചെറിയ തീയില്‍ വറുക്കുക (കുഴഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഓട്സ് വറുത്തെടുക്കുന്നത്).

•  എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് കോരുക.

•  ശേഷം കടുകിട്ട് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ബീന്‍സ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്തുകൊടുക്കുക.

• ഇനി വറത്തു വച്ച ഓട്സ് ചേർത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.(ഇടയ്ക്കിടെ ഇളക്കി കൊടുക്കണം)

•  അതിനുശേഷം തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-3 മിനിറ്റ് കൂടി അടച്ച് വെച്ച് വേവിക്കുക. ഓട്സ് ഉപ്പുമാവ് റെഡി!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News