കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന് 6.58 കോടി രൂപയുടെ അറ്റാദായം

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി), കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2020-21), 6.58 കോടി രൂപ അറ്റാദായം നേടി. സ്ഥാപനത്തിന്റെ വാർഷിക കണക്കുകൾ 31.08.2021, ചൊവ്വാഴ്ച അതിന്റെ ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗം അംഗീകരിച്ചു .

2020-21 സാമ്പത്തിക വർഷത്തിൽ, വയ്പ്പാ അനുമതി,150 ശതമാനം വളർച്ച രേഖപ്പെടുത്തി, 4147 കോടി രൂപയായി. 3709 കോടി രൂപ വിതരണം ചെയ്തു. മൊത്തം വരുമാനം 491 കോടി രൂപയായി വളർന്നു.

“കൊവിഡ് പ്രതിസന്ധി കാരണം സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലാണെങ്കിലും, കോർപ്പറേഷന് മികച്ച പ്രകടനത്തിലൂടെ ലാഭം നിലനിർത്താനും, വായ്പാ ആസ്തി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിക്കാനും കഴിഞ്ഞു.

വയ്പ്പാ അനുമതി , വിതരണം , തിരിച്ചടവ് എന്നിവയിലും നേട്ടം കൈവരിച്ചു. നിഷ്‌ക്രിയ ആസ്തി നിയന്ത്രിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി, ”കെഎഫ്സി സിഎംഡി ശ്രീ.സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കോർപ്പറേഷന്റെ അറ്റ മൂല്യം (നെറ്റ്‌വർത്ത് )16% ഉയർന്ന് 678.35 കോടി രൂപയായി. ക്യാപിറ്റൽ അഡിക്വസി അനുപാതം (CRAR) 22.85 ശതമാനമായും ഉയർന്നു.

കൊവിഡ് -19 സാഹചര്യം കണക്കിലെടുത്തു ഈ വർഷം ലാഭവിഹിത വിതരണം വേണ്ടെന്നു തീരുമാനിച്ചു. കൊവിഡ് -19 പാക്കേജിന്റെ ഭാഗമായി, കെ എഫ് സി അടുത്തിടെ മൂന്ന് പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു.

‘സ്റ്റാർട്ടപ്പ് കേരള സ്കീം’, വ്യാവസായിക എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കുള്ള പ്രത്യേക പദ്ധതി, നവീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി. കുറഞ്ഞ പലിശ നിരക്കും ഫാസ്റ്റ് ട്രാക്ക് ലോൺ പ്രോസസ്സിംഗ് സംവിധാനവും അവതരിപ്പിച്ചതോടെ, ഈ വർഷം 4500 കോടി രൂപയുടെ പുതിയ വായ്പാ അനുമതിയാണ് ലക്ഷ്യമിടുന്നു. വയ്പ്പാ ആസ്തി ഈ സാമ്പത്തിക വർഷാവസാനത്തോടെ 5000 കോടി രൂപയ്ക്ക് മുകളിൽ എത്തിക്കാനും ലക്ഷ്യമിടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News