ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ഭൂട്ടാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ ചെന്‍ചോ ഗില്‍ഷാന്‍ കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഏഷ്യന്‍ ക്വാട്ടയിലാണ് താരത്തെ ക്ലബ് ടീമിലെത്തിച്ചത്. ഭൂട്ടാനു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണ് ചെന്‍ചോ. ഭൂട്ടാന്റെ റൊണാള്‍ഡോ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ബംഗളൂരു എഫ് സിക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 37 കളികളില്‍ നിന്ന് പത്തു ഗോളാണ് താരം നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഒടുവിലത്തെ വിദേശ സൈനിങ്ങാണിത്. നേരത്തെ, സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വിസ്, അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ജോര്‍ജ് പെരേര ഡയസ്, ഓസീസ് താരം അഡ്രിയാന്‍ ലൂന, ബോസ്നിയന്‍ ഡിഫന്‍ഡര്‍ എനസ് സിപോവിച്ച് എന്നീ വിദേശ താരങ്ങളെയാണ് ക്ലബ് സ്വന്തം നിരയിലെത്തിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News