സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; 8 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. 8 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നിട്ടുണ്ട്. യമനില്‍ നിന്ന് സൗദിയുമായി കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹൂത്തി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളം ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോണ്‍ സൗദി വെടിവച്ച് വീഴ്ത്തി. ആക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ്‌സ് എന്ന് കരുതി അമേരിക്ക കാബൂളിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തില്‍ 10 അഫ്ഗാനികള്‍ കൊല്ലപ്പെട്ടു. 6 കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കാബൂള്‍ വിമാനത്താവളത്തിനരികെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരര്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം തങ്ങള്‍ തകര്‍ത്തു എന്ന് അമേരിക്ക അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്ക തകര്‍ത്തത് ഐ എസ് ഭീകരരുടെ വാഹനമല്ലെന്നും ഒരു കുടുംബത്തിലെ 10 അംഗങ്ങളെയാണെന്നും ഇന്നലെ വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News