ബംഗാളില്‍ ബി ജെ പി എം എല്‍ എ തൃണമൂലിലേയ്ക്ക്

ബംഗാളില്‍ ബി ജെ പിയ്ക്ക് തിരിച്ചടി നല്കിക്കൊണ്ട് എം എല്‍ എ ബിശ്വജിത് ദാസ് ടി എം സിയിലേയ്ക്ക്. ബി ജെ പിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് പ്രസതാവിച്ചുകൊണ്ടാണ് ബിശ്വജിത് ദാസ് ടി എം സിയിലേക്കുള്ള തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്. ബാഗഡ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പിയുടെ എം എല്‍ എയാണ് ബിശ്വജിത് ദാസ്. ഇത് മൂന്നാമത്തെ ബി ജെ പി നിയമസഭാംഗമാണ് ടി എം സിയിലേയ്ക്ക് ചേക്കേറുന്നത്.

ബിശ്വജിത് ദാസ് 2019ല്‍ മാത്രമാണ് ടി എം സി വിട്ട് ബി ജെ പിയില്‍ എത്തിച്ചേരുന്നത്. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ ബിശ്വജിത് ദാസ് മത്സരിച്ച് ജയിക്കുകയും ചെയ്തു. ബി ജെ പി ബംഗാളിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും താന്‍ ടി എം സിയിലേക്ക് തിരിച്ചുപോവുകയാണെന്നും ബിശ്വജിത് ദാസ് വ്യക്തമാക്കി. ടി എം സി സെക്രട്ടറി ജനറല്‍ പ്രഥാ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലാണ് ദാസ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച്ച മറ്റൊരു എം എല്‍ എയായ ടനാമോയ് ഘോഷും ബി ജെ പി വിട്ട് ടി എം സിയിലേക്കുള്ള തിരിച്ച് പോക്ക് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ബി ജെ പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് ടി എം സിയിലേക്ക് തിരിച്ച് പോയത് ബി ജെ പിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ടി എം സിയില്‍ നിന്ന് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന നിരവധി പ്രവര്‍ത്തകരും തിരിച്ച് പഴയിടത്തേയ്ക്ക് തന്നെ ചേക്കേറുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തോല്‍വിയ്ക്ക് ശേഷം കണ്ടുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News