വാഹന നികുതി: സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്ക്കേണ്ട സമയം നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടിയത്.

കൊവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിച്ചിരുന്നു.

വാര്‍ഷിക/ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തേ വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ച് നികുതി അടയ്ക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel