കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഉർവ്വശി

കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നടി ഉർവ്വശി. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉർവ്വശി കേന്ദ്ര കഥാപാത്രമാവുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ ചിത്രത്തിന്റെ ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

ഉർവ്വശിയുമായി കഴിഞ്ഞ ദിവസം സംവിധായകൻ ചർച്ച നടത്തിയിരുന്നു. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ദുൽഖർ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഉർവ്വശി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ ഐശ്വര്യത്തിലും ഉർവ്വശി പ്രാധാന വേഷം ചെയ്യുന്നുണ്ട്. അതിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News