ഡി ജി പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍ നടക്കുമെന്ന് ഡി ജി പി അനില്‍കാന്ത് അറിയിച്ചു. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് ലഭിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ സെപ്റ്റംബര്‍ 16 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പതാണ്. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പരാതികള്‍ സെപ്റ്റംബര്‍ 23 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

എസ് പി സി ടോക്‌സ് വിത്ത് കോപ്‌സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News