
തൃക്കാക്കര പണക്കിഴി വിവാദം കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും തലവേദനയാകുന്നു. ചെയർപേഴ്സന് വീഴ്ച്ച പറ്റിയിട്ടില്ലാ എന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ കണ്ടെത്തൽ. എന്നാൽ പണം നൽകി എന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ സംഭവത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ പണം നൽകി എന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഭരണകക്ഷി കൗൺസിലർമാർ തന്നെ പുറത്ത് വിടുന്നതോടെയാണ് സംഭവം കോൺഗ്രസ് നേതൃത്വത്തിനും തലവേദനയാകുന്നത്.
ചെയർപേഴ്സന് വീഴ്ച്ച പറ്റിയിട്ടില്ലാ എന്നായിരുന്നു കോൺഗ്രസ് അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ. ഇതേ തുടർന്ന് ചെയർപേഴ്സന് ജില്ലാ നേതൃത്വം ക്ലീൻ ചീറ്റും നൽകിയിരുന്നു. എന്നാൽ പണം നൽകി എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഭരണകക്ഷി കൗൺസിലർമാർ തന്നെ പുറത്ത് വിട്ടതോടെ സംഭവത്തിൽ വെട്ടിലാവുകയാണ് ജില്ലാ നേതൃത്വം.
ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ സംരക്ഷിക്കില്ലെന്ന് വി ഡി സതീശനും പി ടി തോമസും വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടും ചെയർപേഴ്സനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഭരണകക്ഷി കൗൺസിലർമാർക്കിടയിൽ തന്നെ പ്രതിഷേധത്തിന് ഇടവച്ചിട്ടുണ്ട്. നിലവിൽ വിജിലൻസ് അന്വേഷണം കൂടി ആരംഭിച്ചാൽ സംഭവത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here