വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തല്‍; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളോടും തൽസ്ഥിതി റിപ്പോർട്ട് കൈമാറാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശവും കഴിഞ്ഞതവണ ഹർജി പരിഗണിക്കുമ്പോൾ സുപ്രീംകോടതി  മുന്നോട്ടുവച്ചിരുന്നു. ജസ്റ്റിസ് എസ്. അബ്ദുൽ നാസർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News