സംസ്‌കൃത സർവകലാശാലയ്ക്ക് ‘നാക്’ എ പ്ലസ് അക്രഡിറ്റേഷൻ

സംസ്കൃത സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിച്ചു. കേരളത്തിൽ എ പ്ലസ് ലഭിക്കുന്ന ആദ്യസർവകലാശാലയാണ് കാലടി സംസ്കൃത സർവകലാശാല. എ പ്ലസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത സർവകലാശാലയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല.

നാലിൽ 3.37 സി ജി പി എ (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) യോടെയാണ്‌ സർവകലാശാല നേട്ടം കരസ്ഥമാക്കിയത്. അക്രഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സർവകലാശാലയ്‌ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്.

സർവകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി അഞ്ചംഗ നാക് പിയർ സംഘം സർവകലാശാലയിലും സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു. സർവകലാശാലയുടെ ആവിർഭാവത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ‘ എ’ യോ അതിനുമുകളിലോ ഉള്ള ഗ്രേഡ് ലഭിക്കുന്നത്.

2014 നടത്തിയ ആദ്യ നാക് മൂല്യനിർണയത്തിൽ സർവകലാശാലയ്‌ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. മെച്ചപ്പെട്ട സി ജി പി എ സർവകലാശാലയ്‌ക്ക് കൂടുതൽ ‘ റൂസ ‘ ഫണ്ട്‌ ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് റൂസ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News