രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്.

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ അ‍ഞ്ചോളം സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്.

സ്കൂളുകളിൽ അധ്യാപകരും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. 50% വിദ്യാർഥികളെ പ്രവേശിപ്പിച്ചാണ് ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനം.

വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഇതിനൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ദില്ലിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ദില്ലി സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമ്പോൾ . 6–8 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 8നാണ് ആരംഭിക്കുക.അതേ സമയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഉള്ള തെലങ്കാന സർക്കാർ തീരുമാനം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തടഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് റെക്കോർഡ്  വാക്സിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന് റെക്കോർഡാണ് കഴിഞ്ഞ ദിവസം തിരുത്തിയത്.

1കോടി 16 ലക്ഷത്തിലേറെ വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത്  65 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് രാജ്യത്ത് പ്രതിദിന വാക്സിൻ വിതരണം ഒരു കോടിയിലെത്തിയത്. അതേസമയം മൂന്നാം തരംഗം രാജ്യത്തെ നേരത്തെ ബാധിക്കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയാണെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News