കേരളത്തിൽ 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം

കേരളത്തിന് 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം. കഴിഞ്ഞ ഒരാഴ്ചത്തെ വാക്സിൻ വിതരണ ശരാശരിയുടെ അടിസ്ഥാനത്തിൽ പഠന റിപ്പോർട്ട്. ലോകാരോഗ്യ സംഘടന കൺസൽറ്റന്റും ഹെൽത്ത് ഇക്കോണമിസ്റ്റുമായ റിജോ.എം.ജോണാണ് വിവിധ സംസ്ഥാനങ്ങളിലെ ആദ്യ ഡോസ് സമയപ്പട്ടിക തയാറാക്കിയത്.

രാജ്യത്ത് ജനസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിലെ മികവാണ് പഠനം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ക‍ഴിഞ്ഞ മാസം നടത്തിയ വാക്സിനേഷൻ യജ്ഞം വന്‍ വിജയമായിരുന്നു. ഒരുമാസം കൊണ്ട് 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് നൽകിയത്. ഈ സാഹചര്യത്തിലാണ് 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സീൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന പഠന റിപ്പോർട്ട് കൂടി പുറത്ത് വരുന്നത്.

അയൽ സംസ്ഥാനങ്ങളായ കർണാടക 42 ദിവസവും തമിഴ്നാട് 102 ദിവസവുമെടുത്താകും ഈ ലക്ഷ്യം നേടുകയെന്നും പഠനത്തിൽ പറയുന്നു. ഹിമാചൽപ്രദേശ് 2 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് കുത്തിവയ്പ് പൂർത്തിയാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകും. നാഗാലാൻഡ് , മണിപ്പുർ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ.

സംസ്ഥാനത്ത് 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഇനി സെപ്തംബർ 30നകം ഒന്നാം ഡോസ് പൂർത്തിയാക്കാനുള്ള നടപടികളും സംസ്ഥാനത്ത് ആരംഭിച്ച് ക‍ഴിഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യം കൂടി കൈവരിച്ചാണ് മുന്നാം തരംഗ ഭീഷണിയെ അതിജീവിക്കാൻ സാധിക്കും എന്നതാണ് സർക്കാരിന്‍റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here