കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ്; പരാതിയുടെ എണ്ണം 200 കടന്നു, അന്വേഷണം ഊർജിതമാക്കി പൊലീസ്

യൂത്ത് ലീഗ് നേതാവ് പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റിമാൻ്റിലായ പ്രതി സബീറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.പയ്യോളി, കല്ലാച്ചി ജ്വല്ലറികളുമായി ബന്ധപ്പെട്ടും പരാതികൾ വരുന്നുണ്ടെന്ന് റൂറൽ എസ് പി പറഞ്ഞു.

കോഴിക്കോട് കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ പരാതികൾ 200കടന്നതോടെ തട്ടിപ്പിൻ്റെ വ്യാപ്തി പരിഗണിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കുറ്റ്യാടിയ്ക്ക് പുറമെ പയ്യോളിയിൽ ഗോൾഡ് പാലസ് എന്ന പേരിലും കല്ലാച്ചിയിൽ ന്യൂ ഗോൾഡ് പാലസ് എന്ന പേരിലുമാണ് ജ്വല്ലറി പ്രവർത്തിച്ചിരുന്നത്. ഇവിടങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി, നാദാപുരം സ്റ്റേഷനുകളിൽ പരാതികൾ വരുന്നുണ്ട്.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ രാജ്യം വിട്ടതായും സംശയിക്കുന്നു. പ്രതികൾ പണം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറ്റിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങി സബീറിനെ വിശദമായി ചോദ്യം ചെയ്തും രേഖകൾ പരിശോധിച്ചും മറ്റുള്ളവരുടെ പങ്ക് വ്യക്തമാകേണ്ടതുണ്ടെന്ന് റൂറൽ എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. വടകര റൂറൽ എസ്.പി. ഡോ. എ ശ്രീനിവാസ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News