തമിഴ്നാട്ടിൽ ഒന്നര വർഷത്തിന് ശേഷം കുട്ടികൾ സ്കൂളിലേക്ക്

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളും ഒന്നാം വര്‍ഷം ഒഴികെയുള്ള കോളേജ് ക്ലാസുകളുമാണ് തുറക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിരിക്കുന്നത്.

അതേസമയം ഇന്ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് . ഐഡന്റിറ്റി കാര്‍ഡ് കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഇന്ന് മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആര്‍എസ് രാജകണ്ണപ്പന്‍ അറിയിച്ചു.

ബസ് പാസുകള്‍ ലഭ്യമാവുന്നതു വരെ യൂണിഫോം ധരിച്ച കുട്ടികള്‍ക്കു സൗജന്യ യാത്ര അനുവദിക്കണമെന്നു നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ സര്‍ക്കാര്‍ കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്കും സൗജന്യ യാത്ര നടത്താം. ഒന്‍പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്.

കേരളത്തില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ ആര്‍ടി പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel