രോഗിയായ മാതാവിനെ ഉപദ്രവിച്ച പിതാവിനെ 15കാരൻ കുത്തിക്കൊന്നു

രോഗിയായ മാതാവിനെ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ നടന്ന സംഭവത്തിൽ ശ്രീരാം (49) എന്നയാളാണു കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കന്റീൻ നടത്തിയിരുന്നു. മകൻ 10–ാം ക്ലാസ് വിദ്യാർഥിയാണ്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതു കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം ശ്രീരേഖയെ മർദിച്ചു. മകൻ തടയാ‍ൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതോടെയാണു കത്തി ഉപയോഗിച്ച് പിതാവിന്റെ നെഞ്ചിൽ കുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News