രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേർക്ക് രോഗം 

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ ദിവസം 41,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 33,964 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 3,78,181 പേരാണ് നിലവിൽ  ചികിത്സയിൽ തുടരുന്നത്. 2.61% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 65 കോടി 41 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഒരു കോടി 33 ലക്ഷം വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തത്. ഓഗസ്റ്റ് മാസത്തിൽ 18 കോടി 3 ലക്ഷം വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News