അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

ആരോഗ്യം നഷ്ടപ്പെട്ടൊരമ്മയുടെ സമീപം മക്കളും കൊച്ചുമക്കളും ചേർന്ന് തീർക്കുന്ന സ്നേഹത്തണൽ. ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ കാഴ്ചയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.

ഈ ആമ്മ ആരെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ല. പക്ഷേ ഒന്നറിയാം, ഇതാണ് യഥാർത്ഥ കരുതൽ. ആരുടേയും കണ്ണ് നനയിയ്ക്കുന്നതാണ് ഈ കാഴ്ച. എത്രവട്ടം കണ്ടാലും മതിയാവില്ല. ആരാണീ വീഡിയോ എടുത്തതെന്നും അറിയില്ല. ഇതിലെ പാട്ടുകാരനാരെന്നറിയില്ല.

ആ അമ്മ ചിരിക്കുന്നൊരു ചിരിയുണ്ട്. തളർന്ന വിരലുകൾ താളം പിടിക്കുന്നു. ആ ചിരിയിൽ ഒരു ജന്മത്തിൻ്റെ അലിവുണ്ട്. കാണാതെ പോകരുത് ഈ വീഡിയോ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News