ചെന്നിത്തലയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് എ എൻ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എന്‍ രാധാകൃഷ്ണന്‍ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.സതീശനും സുധാകരനും ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും തള്ളിയതിന് പിന്നാലെയാണ് ക്ഷണവുമായി ഇദ്ദേഹം രംഗത്തെത്തിയത്.

‘ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ എങ്ങോട്ട് പോകും ? കാരണം അവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തിട്ടുള്ള പാർട്ടി, താഴെ തലം മുതൽ വളർത്തിയെടുത്ത പാർട്ടി, അവർക്കൊരു പശ്ചാത്തലമുണ്ട്. അതിൽ ജീവിതസമവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്,ഈ അടിസ്ഥാനത്തിൽ അവർ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർട്ടി അവരോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

ചെന്നിത്തലയും ഉമ്മൻചാണ്ടിയും വേറെ പാർട്ടി ഉണ്ടാക്കട്ടെയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പിയും നിലപാട് വ്യക്തമാക്കിയതോടെ മുതിർന്ന നേതാക്കളായ ഇരുവരും വെട്ടിലായി.

ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി.സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News