രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും, രാകേഷ് അസ്താന ഐ.പി.എസിനുമാണ് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചത്.

സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി. അടുത്ത മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

സർവീസ് വിഷയങ്ങളിൽ പൊതുതാൽപര്യഹർജികളെ പ്രോത്സാഹിപ്പിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

റിട്ടയർമെന്റിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രീംകോടതി വിധിയുടെയും, സർവീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News