പരിധി വിട്ടാൽ അച്ചടക്ക നടപടി; നേതാക്കൾക്ക് മുന്നറിയിപ്പുമായി താരിഖ് അൻവർ

പരസ്യ പ്രതികരണങ്ങൾ നടത്തുന്ന നേതാക്കൾക്ക് മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. പ്രതികരണം പരിധി വിട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ മുന്നറിയിപ്പ് നൽകി. കൈരളി ന്യൂസിനോടാണ് താരിഖ് അൻവറിന്റെ പ്രതികരണം. അതേസമയം താരിഖ് അൻവർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതിയുമായി എ, ഐ ഗ്രൂപ്പുകളും രംഗത്തു വന്നു.

ഡിസിസി പട്ടിക പ്രഖ്യാപനത്തിന് ശേഷം ഹൈക്കമാൻഡ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കാണ് സംസ്ഥാനത്തെ കാര്യങ്ങൾ പോയത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെതിരെയും ​ഗ്രൂപ്പുകൾ നീങ്ങി.

ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരി​ഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്.

പരിധി വിട്ട് പ്രതികരണങ്ങൾ നടത്തുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് താരിഖ് അൻവർ നൽകിയത്. കൈരളി ന്യൂസിനോടാൻ താരിഖ് അൻവറിന്റെ പ്രതികരണം. നേതാക്കൾക്കെതിരെ നടപടിയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം വേണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്ക് കൂടിയാലോചിച്ചു നടപടി എടുക്കാം.ഇതൊടെ കാര്യങ്ങൾ സുധാകരനും കെസി വേണുഗോപാലിനും എളുപ്പമാകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel