കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യ പരിഗണനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ.
ഇതിനായി വിവിധ പദ്ധതികൾ ആരംഭിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. സ്കൂൾ കുട്ടികൾ, ജീവനക്കാർ അടക്കം എല്ലാവരെയും മെട്രോയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
സോഷ്യൽ മീഡിയ അടക്കം ഇതിനായി പ്രയോജനപെടുത്തും. ദൈനം ദിന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചാൽ മാത്രമേ വരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ രൂപീകരിക്കും. ഇതിനായി ഫെയ്സ്ബുക്ക് അടക്കം സോഷ്യൽ മീഡിയകൾ ഉപയോഗപെടുത്തും. വിശേഷ ദിവസങ്ങളിൽ ഓഫറുകൾ നൽകുമെന്നും മെട്രോയിലേക്ക് ജനങ്ങളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here