ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; അസമിലെ 21ഓളം ജില്ലകൾ വെള്ളത്തിനടിയിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ബ്രഹ്മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ഉയരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘം അസമിൽ വ്യന്യസിച്ചിട്ടുണ്ട്. ദില്ലിയിലും മഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിർദ്ദേശം. ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ മേഖലയിലും കൊങ്കൺ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.

ബീഹാറിലെ കനത്തമഴയെ തുടർന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മേലെയായി. ദുരിത ബാധിത കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചിട്ടുണ്ട്..

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, ജാർഖണ്ട്, തെലങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. സെപ്റ്റംബർ 6 വരെ കനത്ത മഴ തുടരുമെന്നാണാണ് മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News