ഹണിട്രാപ് കേസിൽ പിടിയിലായ പ്രതിയുടെ ഭാര്യയും അറസ്​റ്റില്‍

യുവാവിനെ ഹണി ട്രാപ്പില്‍പെടുത്തി ബന്ദിയാക്കി പണവും സ്കൂട്ടറും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ യുവതി അറസ്​റ്റില്‍. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍നിന്ന് അറസ്​റ്റിലായ തോപ്രാംകുടി വാണിയപ്പിള്ളില്‍ ടിന്‍സണ്‍ എബ്രഹാമി​െന്‍റ ഭാര്യ മായാമോളാണ് (30) പിടിയിലായത്.

മായാമോളുടെ ഫോണ്‍ ഉപയോഗിച്ചാണ് ശാന്തന്‍പാറ സ്വദേശി ജോഷിയെ പ്രതികള്‍ ഹണി ട്രാപ്പില്‍ കുരുക്കിയത്. ചാറ്റിങ്ങിനിടെ മായാമോളുടെ ശബ്​ദമാണ് വോയിസ് ക്ലിപ്പായി അയച്ചിരിക്കുന്നത്. ചാറ്റിങ്ങിനിടെ തൊടുപുഴക്കാരിയായ മറ്റൊരു സ്ത്രീയുടെ മുഖമില്ലാത്ത നഗ്​നചിത്രങ്ങള്‍ അയച്ചുനല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മായാമോള്‍ നേരിട്ട് ഫോണില്‍ ജോഷിയെ വിളിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, സംഭവദിവസം ജോഷിയെ തൊടുപുഴ മൈലക്കൊമ്പിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത് മറ്റൊരു പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്. ടിന്‍സണ്‍ അറസ്​റ്റിലായ വിവരം തിരക്കാന്‍ തൊടുപുഴ പൊലീസ് സ്​റ്റേഷനിലെത്തിയപ്പോഴാണ് മായാമോള്‍ പിടിയിലാകുന്നത്.

ടിന്‍സണെ രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യാനായി പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍, മൈലക്കൊമ്പ് സ്വദേശി അമല്‍ എന്നിവര്‍ പിടിയിലാകാനുണ്ട്.

ശാന്തന്‍പാറ സ്​റ്റേഷനിലെ ഒരു പോക്സോ കേസിലെ പ്രതിയാണ് ടിന്‍സണ്‍. ഈ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ടിന്‍സണും സുഹൃത്തുക്കളും ആസൂത്രിതമായി നടത്തിയ തന്ത്രമായിരുന്നു ഹണിട്രാപ്.

ടിന്‍സണിന്റെ ഭാര്യയുടെ കൂട്ടുകാരിയുടെ പേരില്‍ വ്യാജ ഐ ഡിയുണ്ടാക്കി ജോഷിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷം ജോഷിയെ മൈലക്കൊമ്പി ലെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച്‌ അവശനാക്കി. കത്തികൊണ്ട് മുറിവേല്‍പിച്ചു.

ഇതിനുശേഷം ശാന്തന്‍പാറയിലെ പോക്സോ കേസിലെ പ്രതി താനാണെന്ന് ജോഷിയെകൊണ്ട് പറയിപ്പിക്കുന്ന വിഡിയോ ചിത്രീകരിച്ചു. ഇത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here