‘നടപടി എടുക്കാതെ പരാതി പിന്‍വലിക്കില്ല’: ലീഗ് നേതൃത്വത്തെ തള്ളി ഹരിത 

എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈഗിംകാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ലീഗ് തീരുമാനം തള്ളി ഹരിത. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കേണ്ടെന്ന് തീരുമാനം. വിഷയം  ലീഗ് ഉന്നതാധികാര സമിതി ചർച്ച ചെയ്യും.

എം എസ് എഫ് നേതാക്കൾക്കെതിരായ ലൈഗിംഗികാധിക്ഷേപ പരാതിയിൽ ലീഗ് തീരുമാനം വന്ന് ഒരാഴ്ച ആയിട്ടും പരാതി പിൻവലിക്കാൻ ഹരിത നേതൃത്വം തയ്യാറായില്ല. പാർട്ടി തീരുമാനമെടുത്തിട്ടും അത് പാലിക്കാൻ ഹരിത തയ്യാറാവാത്തതിൽ ലീഗ് നേതൃത്വം കടുത്ത അമർഷത്തിലാണ്.

വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് എം.എസ്.എഫ് നേതാക്കള്‍ ഖേദപ്രകടനം നടത്തുമെന്നും, ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് വാര്‍ത്താ കുറിപ്പ്. ഇതോടെ ഹരിത പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് വരുത്തി തീർക്കാനും ലീഗ് നേതൃത്വം ശ്രമിച്ചു. എന്നാൽ എം എസ് എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഹരിത.

എം എസ് എഫ് സംസ്ഥാന പ്രസി. പി കെ നവാസ് ഫേസ് ബുക്ക് വഴി നടത്തിയ ഖേദപ്രകടനം ഹരിത സ്വീകരിച്ചിട്ടില്ല. തങ്ങളെ വീണ്ടും  അപമാനിമാക്കുന്നതാണ് നവാസിൻ്റെ പ്രതികരണമെന്ന വിലയിരുത്തലിലാണ് ഹരിത നേതൃത്വം.

അതേസമയം, പരാതി പിൻവലിക്കാതെ മുന്നോട്ട് പോകാകാനുള ഹരിത നിലപാട് ഉടൻ ചർച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിൻ്റെ തീരുമാനം. വിഷയം അടുത്ത ഉന്നതാധികാര സമിതി ചർച്ച ചെയ്യുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ അറിയിച്ചു. പത്തംഗ ഉപസമിതി പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ഈ വിഷയവും ചർച്ച ചെയ്യാനാണ് ധാരണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News