സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു; കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ

2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്‍ററിയായി കൈരളി ന്യൂസ് സീനിയർ എഡിറ്റർ കെ.രാജേന്ദ്രന്‍റെ അടിമത്തത്തിന്‍റെ രണ്ടാം വരവ് തെരഞ്ഞെടുത്തു. മികച്ച ബയോഗ്രഫി ഡോക്യുമെന്‍ററിയായി ബിജു മുത്തത്തിയുടെ കരിയൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ നിലവാര തകർച്ചയെ ജൂറി വിമർശിച്ചു.

ആഫ്രിക്കയിലെ ഘാനയിൽ ദുഷ്കര സാഹചര്യത്തിൽ ചിത്രീകരിച്ച അടിമത്തത്തിന്‍റെ രണ്ടാം വരവ്, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഇ മാലിന്യങ്ങൾ കേരളത്തിലടക്കം സൃഷ്ടിക്കാൻ പോകുന്ന ഗുരുതര അവസ്ഥകളെ ചിത്രീകരിക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി.

വയനാട്ടിൽ നക്സലൈറ്റ് നേതാവ് വർഗീസിനൊപ്പം ആദിവാസി സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ളവകാരി കെ. കരിയന്‍റെ അധികമറിയപ്പെടാത്ത ജീവിതത്തെ പകർത്തിയതാണ് കരിയനെ പുരസ്കാരത്തിനർഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാനത്തെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രികളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കുട്ടികൾക്കുള്ള ഹ്രസ്വ ചിത്ര വിഭാഗത്തിൽ എൻട്രികൾ ഒന്നുമില്ലാതിരുന്നത് ഖേദകരമാണെന്നും ജൂറി വിലയിരുത്തി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്ത സാഹചര്യത്തിൽ മികച്ച സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിലും പുരസ്കാരം നൽകിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News