നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ അ‍ഞ്ചോളം സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചത് .

സ്കൂളുകളിൽ അധ്യാപകരും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. 50% വിദ്യാർഥികളെ പ്രവേശിപ്പിച്ചാണ് ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനം.

വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഇതിനൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ദില്ലിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ദില്ലി സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചപ്പോൾ . 6–8 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 8നാണ് ആരംഭിക്കുക.

രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളുമാണ് തുറന്നത്. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിച്ചു .

തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളുമാണ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നത് . ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. നേരത്തെ സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 41,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.460 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 33,964 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 3,78,181 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

നിലവിൽ 2.61% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 65 കോടി 41 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഒരു കോടി 33 ലക്ഷം വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തത്. ഓഗസ്റ്റ് മാസത്തിൽ 18 കോടി 3 ലക്ഷം വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News