രാജ് കുന്ദ്രയുമായി ശിൽപ്പ ഷെട്ടി പിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്ത വ്യവസായി രാജ് കുന്ദ്രയുമായി നടി ശിൽപ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എൻറർടൈൻമെൻറ് വെബ്സൈറ്റായ ബോളിവുഡ് ഹംഗാമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഹംഗാമയുടെ വാർത്ത. 2009ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ടു മക്കളുണ്ട്. കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നീലച്ചിത്രങ്ങൾ നിർമിക്കുന്നുവെന്നും അത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്. ഷെർലിൻ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടർന്ന് മുംബൈ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വിവാദങ്ങൾക്ക് പിന്നാലെ സൂപ്പർ ഡാൻസർ 4 റിയാലിറ്റി ഷോയിൽ നിന്ന് ശിൽപ്പ കുറച്ചുകാലം അവധിയെടുത്തിരുന്നു. ഈയിടെയാണ് താരം ജഡ്ജിങ് പാനലിലേക്ക് തിരിച്ചെത്തിയത്.കേസിൽ നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നാണ് ശിൽപ്പ പ്രതികരിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News