കനത്തമഴ; ദില്ലിയിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

രാജ്യതലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മി.മി മഴയാണ് ദില്ലിയില്‍ പെയ്തത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്കാണിത്.

കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതവും തടസപ്പെട്ടു. സെപ്റ്റംബര്‍ 4 വരെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

ഇതിന് മുന്‍പ് 2010 സെപ്റ്റംബറിലാണ് ദില്ലിയില്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. 110 മിമി ആയിരുന്നു അന്നത്തെ നിരക്ക്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങി. ഇതിനിയിലാണ് കനത്ത മഴയും ദുരിതം സൃഷ്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News