പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ഇന്ന് മുതല്‍

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. നിലവിലെ നിരക്കില്‍ നിന്ന് അഞ്ച് രൂപ മുതല്‍ 30 രൂപ വരെയാണ് നിരക്ക് വര്‍ധന. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ദേശീയപാത അതോറിറ്റി ജനങ്ങളെ പിഴിയാന്‍ ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ കുറവുകള്‍ പരിഹരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരു ദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 രൂപയാക്കിയും ഒരുദിവസം ഒന്നിലധികം യാത്രയ്ക്ക് 110 രൂപ എന്നത് 120 രൂപയായും വര്‍ദ്ധിപ്പിച്ചു. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം.

കിലോമീറ്ററുകളോളം സര്‍വീസ് റോഡ് ഇപ്പോഴും അപൂര്‍ണമാണ്. ഡ്രൈനേജും വിശ്രമ കേന്ദ്രങ്ങളും ബസ്‌ബേയും ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചിട്ടില്ല. മുന്‍വര്‍ഷവും ഇത്തവണയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ദേശീയപാത നിര്‍മ്മാണത്തിന് ചിലവായ തുകയെക്കാള്‍ കൂടുതല്‍ ഇതിനോടകം പിരിച്ചു കഴിഞ്ഞെന്നും കൊവിഡ് കാലത്തെ നിരക്ക് വര്‍ധന തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News