പുതുപുത്തന്‍ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാണ് ക്ലാസിക് 350. മൊത്തം 11 കളര്‍ ഓപ്ഷനുകള്‍ ഉണ്ട്, ഓരോന്നിനും വ്യത്യസ്ത വില പോയിന്റുകളാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350യിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമുമാണ് ക്ലാസിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മീറ്റിയോറിലെ ട്രിപ്പര്‍ നാവിഗേഷനും നല്‍കിയിട്ടുണ്ട്. ക്ലാസിക്ക് 350ല്‍ മീറ്റിയോറിന്റെ റെട്രോ സ്വിച്ച് ഗിയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ്ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്.

ഇരട്ട ക്രാഡില്‍ ചാസിയെ അടിസ്ഥാനമാക്കി, മോട്ടോര്‍സൈക്കിള്‍ മികച്ച റൈഡ് ക്വാളിറ്റിയും കുറഞ്ഞ വൈബ്രേഷനുകളും നല്‍കും. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ ക്ലാസിക് എഞ്ചിന്‍ – ഗിയര്‍ബോക്‌സ് കോമ്പിനേഷനും സവിശേഷതകളും മെറ്റിയര്‍ 350 ക്രൂയിസറുമായി പങ്കിടും. ക്ലാസിക് 350 ല്‍ പ്രവര്‍ത്തിക്കുന്നത് നവീകരിച്ച 349 സി സി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇന്‍ജക്റ്റഡ് എയര്‍-ഓയില്‍-കൂള്‍ഡ് എഞ്ചിനാണ്. റോയല്‍ എന്‍ഫീല്‍ഡ് കൗണ്ടര്‍-ബാലന്‍സര്‍ ഷാഫ്റ്റ് ഇതില്‍ ചേര്‍ക്കും, ഇത് വാഹനത്തിന്റെ വൈബ്രേഷനുകള്‍ കുറയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here