കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; കൂടുതൽ പഠനം ആവശ്യം, നിരീക്ഷിച്ച്​ വരികയാണെന്ന്​ ലോകാരോഗ്യ സംഘടന

കൊളംബിയയിൽ സ്​ഥിരീകരിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിന്​ ‘മ്യു’ (Mu) എന്ന്​ പേരിട്ട്​ ലോകാരോഗ്യ സംഘടന. ജനുവരിയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​ത ‘മ്യു’ വൈറസിനെ നിരീക്ഷിച്ച്​ വരികയാണെന്നും അധികൃതർ അറിയിച്ചു.

‘ബി.1.621’ എന്ന ശാസ്​ത്രീയ നാമത്തിൽ അറിയപ്പെടുന്ന ‘മ്യു’വിനെക്കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിനിൽ പറയുന്നു. ​വൈറസുകൾക്ക്​ വകഭേദം സംഭവിക്കുന്നതിലൂടെ വാക്​സിൻറെ ഫലപ്രാപ്​തി സംബന്ധിച്ച ആശങ്കകൾക്ക്​ ഇടയാക്കുമെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും ഡബ്ല്യൂ.എച്ച്​.ഒ പറഞ്ഞു.

ആഗോളതലത്തിൽ വൈറസ്​ വ്യാപനം വീണ്ടും കൂടിവരുന്നത്​ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന്​ കാരണ​മാകുമെന്ന ആശങ്കയുണ്ട്​. വാക്​സിൻ സ്വീകരിക്കാത്തവർക്കിടയിലും ലോക്​ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച പ്രദേശങ്ങളിലുമാണ്​ വൈറസ്​ വ്യാപനം കൂടുതൽ.

നിലവിൽ ഡെൽറ്റ, ആൽഫ വകഭേദങ്ങളാണ്​ നിരവധി രാജ്യങ്ങളിൽ പടർന്നുപിടിക്കുന്നത്​. ആൽഫ വകഭേദം 193 രാജ്യങ്ങളിലും ഡെൽറ്റ 170 രാജ്യങ്ങളിലും റിപ്പോർട്ട്​ ചെയ്​തിരുന്നു. ‘മ്യു’ ഉൾപ്പെടെ അഞ്ചു വകഭേദങ്ങളും നിരീക്ഷിക്കുന്നുണ്ട്​. കൊളംബിയയിൽ ജനുവരിയിൽ ‘മ്യു’ സ്​ഥിരീകരിച്ചതിന്​ ശേഷം സൗത്ത്​ അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും റിപ്പോർട്ട്​ ചെയ്​തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News