ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നിഷേധം; ഡിവൈഎഫ്ഐ പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു

ഇന്ധന വില വർദ്ധനവ് , തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നിഷേധം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. സെപ്തംബർ 6 മുതൽ 10 വരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ റിലെ സത്യഗ്രഹം സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചത്.

കോഴിക്കോട് സൗത്ത് ബ്ലോക്കിലെ മാങ്കാവ് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൗൺ ബ്ലോക്കിലെ വൈഎംസിഎ ക്രോസ് റോഡിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എൽ. ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്രയിൽ നടന്ന വിവിധ പ്രതിഷേധ പരിപാടികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു, പി.കെ അജീഷ് എന്നിവരും ബാലുശ്ശേരി കൂട്ടാലിട പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷും വടകര നാരായണ നഗറിലെ പെട്രോൾ പമ്പിനു മുൻപിലെ സമരം സംസ്ഥാന കമ്മറ്റി അംഗം കെ വി ലേഖ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here