ജിഡിപിയിൽ 20.01 സാമ്പത്തിക വളർച്ചയുണ്ടായത് വലിയ നേട്ടമാണെന്ന വാർത്ത തെറ്റിദ്ധാരണാജനകം; ഡോ ടി എം തോമസ് ഐസക്

നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ രാജ്യത്ത് ജിഡിപിയിൽ 20.01 സാമ്പത്തിക വളർച്ചയുണ്ടായത് വലിയ നേട്ടമാണ് എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുൻ ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക്.

രണ്ട് വർഷങ്ങൾക്ക് മുൻപുള്ള സാമ്പത്തിക വളർച്ചയിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. റിസർവ് ബാങ്ക് പോലും പറയുന്നത് ഈ വർഷം അവസാനിക്കുമ്പോൾ 9 ശതമാനത്തിൽ കൂടുതൽ വളർച്ച ഉണ്ടാകില്ലെന്നാണ്. അതുപോലും കൊവിഡ് മൂന്നാം തരംഗം ഉണ്ടാവില്ലെന്ന അനുമാനത്തിൽ നിന്നുള്ളതാണെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here