വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വക്കം ഊപ്പോട് വീട്ടില്‍ സുധീര്‍ഷായുടെ മകന്‍ ഫെബിന്‍ ഷാ (19 ) ആണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വര്‍ക്കല മൈതാനം ജംഗ്ഷനില്‍ വെച്ച് എസ്.എച്ച്.ഒ പ്രശാന്ത് ,ജി.എസ്.ഐ ഷംസുദ്ദീന്‍ , ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ഫെബിന്‍ ഷായെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here