പട്ടയഭുമിയിലെ മരംമുറിക്ക് പിന്നില്‍ എത്ര വലിയ ഉന്നതരായാലും പിടികൂടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പട്ടയഭൂമിയില്‍ നടന്ന മരംമുറിക്ക് പിന്നില്‍ എത്ര ഉന്നതരായ ഉദ്യാഗസ്ഥരായാലും പിടികൂടണമെന്ന് ഹൈക്കോടതി. ഉദ്യാഗസ്ഥ പിന്തുണയില്ലാതെ വന്‍ തോതില്‍ മരംമുറി നടക്കില്ല. ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. സി ബി ഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍

പട്ടയഭൂമിയിലെ മരംമുറിയില്‍ മാത്രം അന്വേഷണം ഒരുക്കരുതെന്നും വനഭൂമിയിലെയും റവന്യൂ ഭൂമിയിലെയും മരംമുറി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം ഇത് സംബന്ധിച്ച് യെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ചും , സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

അന്വേഷണം കാര്യക്ഷമമല്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചിരുന്നു. 296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുറിച്ചു നടത്തിയ മരങ്ങള്‍ ഭൂരിഭാഗവും കണ്ടെടുത്തവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

68 പേരെ പ്രതികളാക്കി കേസെടുത്തു. ഇവര്‍ക്കെതിരെ വനസംരക്ഷണ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണ ആവശ്യം നിക്ഷിപ്ത താല്പര്യത്തോടെയാണന്ന് സര്‍ക്കാര്‍ വാദിച്ചു . സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് സി ബി ഐ അന്വേഷണ ആവശ്യ ഹര്‍ജി കോടതി തള്ളിയത്.

എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് അന്വേഷണ സംഘത്തലവന് കോടതി നിര്‍ദേശം നല്‍കി. അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ ആര്‍ക്കും, പിന്നീട് കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News