പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളി നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം നല്‍കും. പുരുഷ ഹൈജംപിലാണ് തങ്കവേലു വെള്ളി നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ശരത് കുമാര്‍ വെങ്കലം നേടി.1.86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസ്സപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു.

1995 ജൂണ്‍ 28ന് തമിഴ്‌നാട്ടിലെ പെരിയവടഗാംപാട്ടിയിലാണ് മാരിയപ്പന്‍ ജനിച്ചത്. 5ാം വയസ്സില്‍ ഒരു ബസപകടത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ടു. കാല്‍ ബസിനടിയില്‍പെട്ട് അരഞ്ഞ് പോവുകയായിരുന്നു. പച്ചക്കറികള്‍ വില്‍പ്പന നടത്തിയാണ് മാരിയപ്പന്റെ അമ്മ അവനെ വളര്‍ത്തിയത്. മകന് സംഭവിച്ച അപകടത്തില്‍ നിന്നും അവനെ ചികിത്സിക്കുന്നതിനായി ആ അമ്മയ്ക്ക് 3 ലക്ഷത്തില്‍പരം രൂപയുടെ വായ്പ എടുക്കേണ്ടി വന്നു.

സ്‌കൂള്‍ പഠനകാലത്ത് വോളീബോളില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മാരിയപ്പന്റെ ഹൈജമ്പിലെ കഴിവ് തിരിച്ചറിഞ്ഞ് ആ വിഭാഗത്തിലേക്ക് മാറ്റിയത് കായിക അദ്ധ്യാപകനായ സത്യനാരായണയാണ്. പൂര്‍ണ കായിക ക്ഷമതയുള്ളവരോട് മത്സരിച്ച് 14ാം വയസ്സില്‍ രണ്ടാം സ്ഥാനതെത്തിയതോടെ മാരിയപ്പന്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒളിമ്പിക്സിലെ നേട്ടം വരെ എത്തിനില്‍ക്കുന്നു പോരാട്ടങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News