‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് നാലു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവില്‍ താമസിക്കുന്ന അഫ്ഗാന്‍ സ്വദേശി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുംബത്തെയും രക്ഷിക്കണം. ഞങ്ങളെ ഇവിടെ മറന്നു കളയരുത് എന്നാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അഫ്ഗാന്‍ സ്വദേശി ബൈഡനോട് പറഞ്ഞത്. വാള്‍ സ്ട്രീറ്റ് ജേണലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പതിമൂന്ന് വര്‍ഷം മുമ്പ് ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരിമായി ലാന്‍ഡ് ചെയ്തപ്പോള്‍ രക്ഷാ പ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്നയാളാണ് പ്രസിഡന്റിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്.

അവസാന ആശ്രയമെന്ന രീതിയിലാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും ദ്വഭാഷിയായി പ്രവര്‍ത്തിച്ച അഫ്ഗാന്‍ സ്വദേശി പറയുന്നു. അതേസമയം അഫ്ഗാന്‍ സ്വദേശിയുടെ അഭ്യര്‍ത്ഥന ബൈഡന്‍ അറിഞ്ഞുവെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News