കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവം; അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡി എം ഒ

കോഴിക്കോട് ചെറൂപ്പയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവത്തില്‍ അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡി എം ഒ. വാക്‌സിന്‍ സൂക്ഷിച്ചതില്‍ സ്റ്റാഫ് നഴ്‌സിന് വന്ന വീഴ്ചയാണ് നശിക്കാന്‍ കാരണമെന്ന് ഡി എം ഒ പറഞ്ഞു. 830 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് പാഴായത്.

തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് ഉപയോഗ ശൂന്യമായത്. സൂക്ഷിച്ചതിലെ വീഴ്ചയാണ് 830 ഡോസ് വാക്‌സിന്‍ പാഴാകാന്‍ കാരണമെന്ന് ഡി എം ഒ ഡോ. വി.ജയശ്രീ പറഞ്ഞു. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്.

എന്നാല്‍ കോള്‍ഡ് ബോക്‌സില്‍ വച്ചതോടെ വാക്‌സിന്‍ തണുത്തുറഞ്ഞ് കട്ടപിടിച്ചു. വീഴ്ച സംഭവിച്ചതിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡി എം ഒ പറഞ്ഞു.

വാക്‌സിന്‍ സൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഡി എം ഒ നിര്‍ദേശം നല്‍കി. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്‌സിനാണ് അശ്രദ്ധമൂലം പാഴായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News