അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശിഷ് സോണി അറസ്റ്റില്‍. തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശിഷ് സദാചാര ഗുണ്ടായിസം കാണിച്ച് അമ്മയെയും മകനെയും മര്‍ദ്ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചതായി ഷംല പറയുന്നു.

അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദ്ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു. പ്രദേശത്ത് എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുന്നത് ആശിഷിന്റെ സ്ഥിരം പരിപാടിയാണെന്നും ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കൈവശപ്പെടുത്തുന്നതും ഇയാളാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സജീവ കോണ്‍ഗ്രസ് നേതാവായ ഇയാള്‍ ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News